ശീതളും സ്മിൻടൊജനും അവരുടെ പ്രണയവും!!

0

 

ശീതൾ ശ്യാം ഇനി തനിച്ചല്ല. മഴവില്ലഴകുള്ള സ്വപ്‌നങ്ങളിലേക്ക് ചിറക് വിടർത്തി പറക്കാൻ കൂട്ടായ് ഒരു കൂട്ടുകാരൻ,പേര് സ്മിൻടൊജൻ. കേരളത്തിലെ ഭിന്നലിംഗ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി സ്വന്തം ജീവിതം മാറ്റിവച്ച് പ്രവർത്തിക്കുന്ന ശീതളിന്റെ ജീവിതത്തിലെ ഈ പുതിയ ചുവട് വയ്പിനെ ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും നോക്കിക്കാണുകയാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ഇതിനു മുമ്പും ശീതളിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങൾ ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചെന്ന വിവരം കഴിഞ്ഞ ദിവസമാണ് ശീതൾ പുറത്തുവിട്ടത്. കോഴിക്കോട് നടന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്രയോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.

13921048_178430549243934_7118276912384330093_n

Comments

comments