ആ പ്രസ്താവനയെ എന്തിനാണ് ഭയക്കുന്നത്‌??

 

ഡിജിപിയും എക്‌സൈസ് കമ്മീഷണറുമായ ഋഷിരാജ്‌സിംഗിനെതിരെ മന്ത്രി ഇപി ജയരാജൻ. പതിനാല് സെക്കൻഡ് ഒരാൾ തുറിച്ചുനോക്കിയതായി പെൺകുട്ടി പരാതിപ്പെട്ടാൽ അയാളെ ജയിലിലടയ്ക്കാം എന്ന പ്രസ്താവനയ്‌ക്കെതിരെയാണ് മന്ത്രിയുടെ പരാമർശം.അങ്ങനെ തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്നത് നിയമത്തിൽ ഇല്ലാത്ത കാര്യമാണെന്ന് മന്ത്രി പറഞ്ഞു. പ്രസ്താവന എത്രയും വേഗം തിരുത്താൻ ഡിജിപിയോട് ആവശ്യപ്പെടും.ഇത്തരം പ്രസ്താവനകൾ കേൾക്കുന്നവർക്ക് അരോചകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE