ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം: 186കോടിയുടെ 769സ്വർണക്കുടങ്ങളും 14 ലക്ഷത്തിന്റെ വെള്ളിക്കട്ടയും കാണാതായി

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് ഏകദേശം 186 കോടി രൂപ വിലമതിക്കുന്ന 769സ്വർണക്കുടങ്ങൾ കാണാതായെന്ന് സ്പെഷൽ ഓഡിറ്ററായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ട് വ്യക്‌തമാക്കുന്നു. റിപ്പോർട്ടനുസരിച്ച് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലുകൾ ശരിയെന്ന് കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞ മാർച്ചിൽ ആണ് റിപ്പോർട്ട് തയാറാക്കിയത്.

ഏകദേശം 14 ലക്ഷം രൂപ വിലമതിക്കുന്നതും 35 കിലോ തൂക്കമുള്ളതുമായ വെള്ളിക്കട്ട കാണാതായി. ഒരു സ്വർണക്കുടത്തിൻമേൽ 1988 എന്നു നമ്പർ കണ്ടതിനാൽ  ഏറ്റവും കുറഞ്ഞത് 1988 സ്വർണക്കുടങ്ങളെങ്കിലും നിലവറകളിലുണ്ടായിരുന്നുവെന്ന്  അനുമാനിക്കാം. മുൻപ് ആഭരണങ്ങളുണ്ടാക്കാൻ 822 കുടങ്ങൾ ഉരുക്കിയെന്നാണ് കണകാക്കിയിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE