സ്വരാജ് ഇന്ത്യയല്ല സുരാജ് ഇന്ത്യയാണ് ലക്ഷ്യം -മോദി

modi

ഇന്ത്യയെ ‘സുരാജ്യം’ ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഒരുമിച്ച് നീങ്ങാമെന്നും അദ്ദേഹം പറഞ്ഞു. അതിനായി 125  കോടി മനസ് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യദിനാശംസ പ്രധാനമന്ത്രി നേര്‍ന്നു.രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. അതീവ സൂരക്ഷയിലാണ് സ്വാതന്ത്ര്യ ദിന പരിപാടികള്‍ നടക്കുന്നത്.

NO COMMENTS

LEAVE A REPLY