ഇതെവിടെയാ ‘ഈ’ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്!!

0

 

മോഹൻലാലിന്റെ സ്വാതന്ത്ര്യദിനാഘോഷം കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലായിരുന്നു.ദേശീയ പതാകയുയർത്തി പുഷ്പാർച്ചനയും നടത്തി ആഘോഷങ്ങൾ ഗംഭീരമാക്കി.പക്ഷേ,ഈ കീഴാറ്റൂർ എന്നാൽ ശരിക്കും കീഴാറ്റൂർ അല്ലാ എന്ന് മാത്രം. കോഴിക്കോട്ടെ ചെലപ്രം ഗ്രാമപഞ്ചായത്താണ് കീഴാറ്റൂരായതും ആഘോഷത്തിന് വേദിയായതും.

southlive%2F2016-08%2Fcf6656ce-0470-440e-bc62-7f9dfe550763%2Fulahannaa വെള്ളിമൂങ്ങയുടെ സംവിധായകൻ ജിബു ജേക്കബ്ബിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനാണ് ഈ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്.പഞ്ചായത്ത് പ്രസിഡന്റ് ഉലഹന്നാനായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മീനയാണ് നായിക.

southlive%2F2016-08%2Fe5dcf8b5-2584-45de-b8ec-e1948674be92%2Fulahanചിത്രത്തിന്റെ അണിയറപ്രവർത്തകരും നാട്ടുകാരും നന്മ സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളും ചേർന്നതോടെ ചെലപ്രത്തിന് അത് മറക്കാനാവാത്ത സ്വാതന്ത്ര്യദിനമായി. മോഹൻലാലിന്റെ ക്ഷണം സ്വീകരിച്ചാണ് സ്‌കൂൾ വിദ്യാർഥികൾ ലൊക്കേഷനിലെത്തിയത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.

Comments

comments

youtube subcribe