വ്യാജ രേഖകള്‍ ഉപയോഗിച്ച് പാസ്പപോര്‍ട്ട് നേടിയ രണ്ട് പേര്‍ പിടിയില്‍

0

സ്വാതന്ത്ര്യദിന സുരക്ഷയുടെ ഭാഗമായി നടത്തിയ തിരച്ചിലില്‍ വ്യാജ രേഖകളുപയോഗിച്ച് പാസ്പോര്‍ട്ട് കരസ്ഥമാക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. മയ്യനാട് ആനച്ചഴികം വീട്ടില്‍ സജീവ് ഇയാള്‍ക്ക് പാസ്പോര്‍ട്ട് സംഘടിപ്പിച്ച് കൊടുത്ത മയ്യനാട് കാരിക്കുഴി മുക്ക് സുരഭിയില്‍ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. 2011 ലാണ് ഇവര്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നേടിയത്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദിന്റെ നിര്‍ദേശപ്രകാരം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ആറ്റിങ്ങല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി. അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍

Comments

comments

youtube subcribe