പിന്നെ,ഇതൊക്കെ എത്ര കേട്ടതാ!!

0

 

കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങളെ പ്രകീർത്തിച്ചും പാകിസ്ഥാന് ചുട്ട മറുപടി കൊടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം കത്തിക്കയറുന്ന സമയത്ത് മുൻനിരയിൽ ഇരുന്ന് ചിലർ ഉറങ്ങുകയായിരുന്നു!! ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ,കേന്ദ്രമന്ത്രിമാരായ മനോഹർ പരീക്കർ,അരുൺ ജയ്റ്റ്‌ലി എന്നിവരാണ് ഉറങ്ങിപ്പോയ വിഐപികൾ.

സംഭവം വിവാദമാവുകയും അരവിന്ദ് കെജ്‌റിവാളിനെതിരെ ബിജെപി രൂക്ഷവിമർശനം നടത്തുകയും ചെയ്തു.തൊട്ടുപിന്നാലെ
കെജ്രിവാളിന് പിന്തുണയുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. 90 മിനിറ്റ് നീണ്ട മോദിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായതുകൊണ്ട് കെജ്രിവാൾ ഉറങ്ങിപ്പോയതാവാം എന്നാണ് സിസോദിയയുടെ പ്രതികരണം. കേന്ദ്രമന്ത്രിമാരുടെ കൂടി ഉറക്കച്ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും സിസോദിയ മറന്നില്ല. jaitely.jpg.image.784.410

Comments

comments

youtube subcribe