Advertisement

പ്രമുഖ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ. റസാക്ക് അന്തരിച്ചു

August 15, 2016
Google News 1 minute Read

 

നിരവധി ചലച്ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ടി.എ. റസാക്ക് അന്തരിച്ചു. ഇന്നു രാത്രി കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കും. നാളെ കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക സൗധത്തിലും ആരാധകർക്കും സുഹൃത്തുക്കൾക്കും വേണ്ടി റസാഖിന്റെ ശരീരം വയ്ക്കും. ഉച്ചയോടെ സംസ്ക്കാരം നടക്കും.

കൊച്ചിയിലെ സ്വകാര്യ ആശുപത്രയിൽ വെച്ചായിരുന്നു മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

പ്രധാന ചിത്രങ്ങൾ

വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടര്‍ , എൻെറ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍ , ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍

RAZAK T A FILMS

വിഷ്ണുലോകം, ഘോഷയാത്ര, കാണാക്കിനാവ്, പെരുമഴക്കാലം, ബസ് കണ്ടക്ടര്‍ , എൻെറ ശ്രീക്കുട്ടിക്ക്, നാടോടി, അനശ്വരം, ഗസ്സല്‍ , ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി, മാറാത്ത നാട്, വേഷം, രാപ്പകല്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളുടെ തിരക്കഥ റസാക്കിൻറേതാണ്. ജന്മനാടായ കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും മനുഷ്യജീവിതങ്ങളായിരുന്നു അദ്ദേഹത്തിൻെറ സിനിമകളിലുണ്ടായിരുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത “കാണാക്കിനാവിന്‌”1997 ലെ മികച്ച കഥക്കും
തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. ഇതേചിത്രത്തിന് മികച്ച പ്രമേയത്തിനുള്ള ദേശീയ അവാര്‍ഡും കിട്ടി. സിബി മലയില്‍ സംവിധാനം ചെയ്ത ‘ആയിരത്തില്‍ ഒരുവന്‍ ‘ 2002-ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, അനില്‍ബാബു സംവിധാനംചെയ്ത ‘ഉത്തമന്‍ ‘ മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിവ ലഭിച്ചു. 2004-ലെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള വിഷയത്തിന് കമല്‍ സംവിധാനംചെയ്ത ‘പെരുമഴക്കാലം’ ദേശീയ അവാര്‍ഡ് നേടി.

2004-ലെ മികച്ച കഥയ്ക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ്, കഥയ്ക്കുള്ള ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ്, മാതൃഭൂമി, ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, എ ടി അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, അമൃത ടിവി അവാര്‍ഡ് എന്നിവ ലഭിച്ചു.
കുടുംബം

മലപ്പുറം കൊണ്ടോട്ടി തുറക്കലിൽ ടി.എ.ബാപ്പുവിന്റെയും ഖദീജയുടെയും മകനാണ്.
1958-ലാണ് ടി.എ റസാക്ക് ജനിച്ചത്. കൊളത്തൂര്‍ എ.എം.എല്‍.പി സ്കൂള്‍ , കൊണ്ടോട്ടി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസുമുതല്‍ നാടകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നിരവധി ഏകാങ്കനാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here