കായംകുളത്ത് ട്രെയിനിന് തീയിട്ടു

കായംകുളത്ത് ട്രെയിനിന് തീയിട്ടു. നേത്രാവതി എക്‌സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഒരു ബോഗിയ്ക്ക് മാത്രമാണ് തീപിടിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മോഷണ ശ്രമത്തിനിടെ പിടിക്കപ്പെട്ടയാൾ തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ട്രെയിനിന്റെ ബാത്ത്‌റൂമിൽ കയറി തീയിട്ട തമിഴ്‌നാട് സ്വദേശി അനസിനെ യാത്രക്കാർ വാതിൽ ചവിട്ടിത്തുറന്ന് പുറത്തെടുത്തു. അപ്പോഴേക്കും അനസിന് തീപ്പൊള്ളലേറ്റിരുന്നു. തീപിടിച്ച ബോഗി മറ്റ് ബോഗികളിൽനിന്ന് ഇളക്കി മാറ്റിയിട്ടിരിക്കുകയാണ്. കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും ട്രെയിനിൽ ഉണ്ടായിരുന്നു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE