ഗ്വാണ്ടനാമോ തടവുകാർക്ക് മോചനം

ഗ്വാണ്ടനാമോ തടവറയിലെ 15 തടവുകാരെ അമേരിക്ക യുഎഇയ്ക്ക് കൈമാറി. ഗ്വാണ്ടനാമോയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ കൈമാറ്റമാണ് ഇത്. ഗ്വാണ്ടനാമോ ജയിൽ അടച്ചുപൂട്ടാൻ അമേരിക്ക് തീരുമാനിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് ഇവരെ യുഎഇയ്ക്ക് കൈമാറിയത്. അടച്ചുപൂട്ടാനുള്ള നീക്കത്തെ പിന്തുണച്ച യുഎഇയ്ക്ക് അമേരിക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് പെന്റഗൺ പ്രസ്ഥാവനയിൽ വ്യക്തമാക്കി.

മോചിപ്പിക്കപ്പെട്ട് തടവുകാരെ ഉടൻ പുനരധിവസിപ്പിക്കും. തടവുകാരെ മോചിപ്പിച്ചതിനെ മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷണൽ സ്വാഗതം ചെയ്തു.

NO COMMENTS

LEAVE A REPLY