”നന്നായി നോക്കിയാൽ പോരേ?”

0
91

 

പുരുഷന്മാർ സ്ത്രീകളെ നോക്കുന്നത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് പറഞ്ഞത് എന്താണെന്ന് തനിക്ക് അറിയില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. സ്ത്രീകളെ എല്ലാവരും നല്ല രീതിയിൽ നോക്കിയാൽ മതിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

14 സെക്കൻഡ് ഒരാൾ തന്നെ തുറിച്ചുനോക്കിയതായി ഒരു പെൺകുട്ടി പരാതി നല്കിയാൽ അയാളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാമെന്നായിരുന്നു എക്‌സൈസ് കമ്മീഷണർ കഴിഞ്ഞ ദിവസം പറഞ്ഞത്.പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തുകയും ഇക്കാര്യം എക്‌സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പറയുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY