”ആ നയം ഏറ്റില്ല”

0

 

യുഡിഎഫ് സർക്കാർ നടപ്പാക്കിയ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടി ഇത് സംബന്ധിച്ച് തിരുത്തലുകൾ വരുത്തുന്ന കാര്യം ആലോചിക്കണം. പാർട്ടിക്കുള്ളിൽ ചർച്ച വരുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് ചെന്നിത്തലയുടെ പരാമർശം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിൽ പുനരാലോചനകൾ വേണമെന്ന ചർച്ചകൾ എൽഡിഎഫിൽ സജീവമാകുമ്പോഴാണ് ചെന്നിത്തലയുടെ അഭിപ്രായപ്രകടനം എന്നതും ശ്രദ്ധേയമാണ്.

Comments

comments

youtube subcribe