റിയോയിൽ സ്‌പൈഡർ ക്യാം തകർന്ന് മുന്ന് പേർക്ക് പരിക്ക്

റിയോയിൽ ഒളിമ്പിക്‌സ് വേദിയ്ക്ക് പുറത്ത് സ്‌പൈഡർ ക്യാം തകർന്ന് വീണ് മുന്ന് പേർക്ക് പരിക്കേറ്റു. ബാസ്‌കറ്റ് ബോൾ വേദിയ്ക്ക് പുറത്ത് കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ബ്രസീലിയൻല പ്രാദേശിക ചാനലിന്റെ തത്സമയ പ്രക്ഷേപണം നടത്തുന്ന ക്യാമറയാണ് തകർന്നു വീണത്.

ശക്തമായി കാറ്റിനെ തുടർന്ന് ക്യാമറ നിലംപതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭക്ഷണശാലയിലുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പരിക്ക് ഗുരുതരമല്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY