Advertisement

നിയമം ഞങ്ങൾക്കുമറിയാം പോലീസേ…!!

August 16, 2016
Google News 1 minute Read
driving licence of those who violated transport rules to be suspended temporarily

 

യാത്രയ്ക്കിടെ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി പിഴ ഈടാക്കുന്നതും കേസ് ചുമത്തുന്നതുമൊക്കെ കലഹത്തിൽ കലാശിക്കാറ് പതിവാണ്. ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ വധൂവരന്മാരെ മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിരുത്തിയ നാടാണ് നമ്മുടേത്. വാഹനം ഏതുമായ്‌ക്കോട്ടെ യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ച് നാം ബോധവാന്മാരാണെങ്കിൽ ഒഴിവാക്കാവുന്നതേയുള്ളു ഭൂരിഭാഗം പ്രശ്‌നങ്ങളും.

  • നിയമപ്രകാരമുള്ള രസീതില്ലാതെ ഒരു ട്രാഫിക് പൊലീസുകാരന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കാന്‍ സാധിക്കില്ല.
  • മദ്യപിച്ചോ പുകവലിച്ചോ വാഹനം ഓടിക്കുക, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, അനുവദിച്ചതിലും കൂടുതല്‍ ആളുകളെ കുത്തിനിറച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ മറികടക്കുക, എന്നിവയില്‍ ഏതെങ്കിലുമൊന്ന് ചെയ്താല്‍ മാത്രമേ നിങ്ങളുടെ ലൈസന്‍സ് പിടിച്ചെടുക്കാന്‍ ട്രാഫിക് പൊലീസിന് അധികാരമുള്ളു
  •  സ്ത്രീയാത്രക്കാരെ വൈകുന്നേരം ആറ് മണിക്ക് ശേഷം തടഞ്ഞുനിർത്തണമെങ്കിൽനിര്‍ബന്ധമായും ട്രാഫിക് പൊലീസിന്റെ കൂടെ വനിതാ പൊലീസ് ഉണ്ടായിരിക്കണം. വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ നിങ്ങളെ പരിശോധിക്കാനോ നിയമനടപടികളിലേക്ക് നീങ്ങുവാനോ പൊലീസിന് കഴിയുകയുള്ളു
  • നിങ്ങളില്‍ നിന്നും പൊലീസ് പിഴ ഈടാക്കുന്നുണ്ടെങ്കില്‍ ചലാന്‍ബുക്ക്,  ഇലക്ട്രോണിക് ചലാന്‍ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നിര്‍ബന്ധമായും പൊലീസിന്റെ പക്കലുണ്ടായിരിക്കണം.
  • ട്രാഫിക് ലംഘനത്തിന്റെ പേരില്‍ നിങ്ങളുടെ വണ്ടി കെട്ടിവലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നുണ്ടെങ്കില്‍ നിങ്ങള്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയ സമയത്ത് മാത്രമേ പൊലീസ് അതിന് മുതിരാന്‍ പാടുള്ളു.
  • ഗതാഗത നിയമം നിങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ലൈസന്‍സ്, ആര്‍സി ബുക്ക്, ഇന്‍ഷൂറന്‍സ് പേപ്പര്‍ എന്നിവ പരിശോധനയ്ക്കായി പൊലീസിന് കാണിച്ച് കൊടുക്കണം. എന്നാല്‍ ഈ രേഖകള്‍ പൊലീസിന് കൈമാറേണ്ട ആവശ്യമില്ല.
  • പരിശോധനയ്‌ക്കെത്തുന്ന പൊലീസുകാരന്‍ അവരുടെ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിട്ടുണ്ടാവണം. മാത്രമല്ല യുണിഫോമില്‍ വ്യക്തമായ രീതിയില്‍ പേരും ബക്ക്ള്‍ നമ്പറും എഴുതിയിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ പക്കലുള്ള പേപ്പറുകളോ പിഴയായി ഈടാക്കുന്ന തുകയോ കൈമാറേണ്ടതില്ല.
  • നിങ്ങള്‍ വണ്ടിയില്‍ ഇരിക്കുകയാണെങ്കില്‍ പ്രകോപനം കൂടാതെ വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കുകയോ ബലാമായി വാഹനത്തില്‍ നിന്ന് വലിച്ചിറക്കാനോ പൊലീസിന് അധികാരമില്ല.
  • നിയമലംഘനത്തിന്റ പേരില്‍ നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോവുകയും 24 മണിക്കൂറിനകം കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്യണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here