യെമനിൽ ആശുപത്രിയ്ക്ക് നേരെ ആക്രമണം, 11 മരണം

യമനിൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 11 പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. വടക്കൻ യമനിലെ ഹജ്ജാർ പ്രവിശ്യയിലെ മെഡിസിൻ സയൻസ് ഫൗണ്ടേഴ്‌സ് ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്.

യമൻ സർക്കാറിനെതിരെ പോരാടുന്ന ഹൂതി വിമതർക്ക് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണമാണെന്നാണ് സൂചന. സംഭവ സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിമാനങ്ങൾ വട്ടമിട്ട് പറന്നതായി പ്രദേശവാസികൾ പറഞ്ഞു.

എന്നാൽ ആക്രമണത്തെക്കുറിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. യമനിൽ 2015ൽ തുടങ്ങിയ ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 6400ൽ അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE