കാശ്മീരിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

കാശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ട് സൈനികരും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ബുധനാഴ്ച പുലർച്ചെ ബാരാമുല്ലയിലെ ക്വാജാബാഗിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ വരുന്ന വഴിയിൽ പതിയിരുന്ന തീവ്രവാദികൾ പൊടുന്നനെ അക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു.

NO COMMENTS

LEAVE A REPLY