അടുത്ത ഗാനം ആലപിക്കുന്നത് മീരാ ജാസ്മിൻ!!

0

 

നീണ്ട ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ തിരിച്ചുവരികയാണ് പത്ത് കല്പനകൾ എന്ന ചിത്രത്തിലൂടെ. അഭിനേതാവെന്ന നിലയിൽ മീരയ്ക്കിത് രണ്ടാംവരവാണ്, ഗായിക എന്ന നിലയ്ക്കുള്ള അരങ്ങേറ്റവും.

എഡിറ്റർ ഡോൺ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന പത്തു കല്പനകൾക്ക് വേണ്ടി മീര പാടിയ പാട്ട് ഉടൻ പുറത്തിറങ്ങും.ഈ ഗാനചിത്രീകരണരംഗം സിനിമയിലും ഉണ്ടെന്നാണ് സൂചന.റോയി പുറമടത്തിന്റെ വരികൾക്ക് മിഥുൻ ഈശ്വർ സംഗീതം നല്കിയിരിക്കുന്നു. മീരയെക്കൂടാതെ എസ്.ജാനകി,കെ.ജെ.യേശുദാസ്,ശ്രേയ ഘോഷാൽ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

Comments

comments

youtube subcribe