ടിന്റു ഇന്നിറങ്ങും

 

റിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ ടിന്റു ലൂക്ക ഇന്ന് മത്സരത്തിനിറങ്ങും. വൈകിട്ട് 7.30ന് നടക്കുന്ന എട്ട് ഹീറ്റ്‌സുള്ള മത്സരത്തിൽ മൂന്നാം ഹീറ്റ്‌സിലാണ് ടിന്റു ഇറങ്ങുക.

800 മീറ്ററിൽ ദേശീയ റെക്കോഡ് ഉടമയാണ് ടിന്റു.2012 ലണ്ടൻ ഒളിമ്പിക്‌സിൽ സെമിഫൈനലിൽ മികച്ച സമയം കുറിച്ചെങ്കിലും ഫൈനലിലെത്താൻ സാധിച്ചിരുന്നില്ല.കണ്ണൂർ ഇരിട്ടി സ്വദേശിയായ ടിന്റു ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിലാണ് പരിശീലനം നടത്തുന്നത്.

NO COMMENTS

LEAVE A REPLY