”അതിൽ ഖേദിക്കുന്നു”

 

പിറന്നാൾ ദിനത്തിൽ ലഡു വിതരണം ചെയ്ത നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി. നല്ല ഉദ്ദേശത്തോടെയായിരുന്നു ചടങ്ങ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത ചടങ്ങിലാണ് തച്ചങ്കരി ഖേദപ്രകടനം നടത്തിയത്.ഖേദപ്രകടനത്തിന് തൊട്ടുപിന്നാലെ മന്ത്രി വേദി വിട്ടു.

കൊച്ചിയിലെ ആർ ടി ഓഫീസിൽ ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു തച്ചങ്കരിയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ ആർടി ഓഫീസുകളിലേക്ക് പ്രത്യേക സർക്കുലറും അയച്ചിരുന്നു.ലഡു വിതരണം ചെയ്ത് തന്റെ പിറന്നാൾ ആഘോഷിക്കണമെന്നായിരുന്നു അതിലെ നിർദേശം.എല്ലാവരും ആഘോഷിക്കണമെന്നും മധുരം ലഭിക്കാത്തവർ വാങ്ങിക്കഴിച്ചശേഷം ബിൽ നല്കിയാൽ മതിയെന്നും തുക താൻ നല്കാമെന്നുമായിരുന്നു സർക്കുലറിന്റെ
ഉള്ളടക്കം. ഈ നടപടിയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

NO COMMENTS

LEAVE A REPLY