0-41* ഇതൊരു മലയാളം സിനിമയാണ്. ട്രെയിലര്‍ എത്തി!!!

0

0-41* പേര് കേട്ട് ഞെട്ടണ്ട. ഇതൊരു മലയാളം സിനിമയാണ്. സെന്ന ഹെഡ്ഗേയാണ് 91 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന്റെ സംവിധായകന്‍. യുഎസ്എയില്‍ നടന്ന 11 മത് ബേയു ഫിലിം ഫെസ്റ്റിവല്‍, റാപിഡ് ലയണ്‍ സൗത്ത് ആഫ്രിക്കന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മൂന്നാമത് നോയിഡ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍,
മിയാമി ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണിത്. ഇതില്‍ നോയിഡയില്‍ വച്ച് നടന്ന ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ കൊച്ച് ചിത്രം നേടി. കാഞ്ഞങ്ങാട് ചിത്രീകരിച്ചിരിക്കുന്ന രീതിയിലാണ് ചിത്രം. ഭാഷയും കാഞ്ഞങ്ങാടിന്റെ തന്നെ!!

Comments

comments

youtube subcribe