ഭാരതത്തിന് ഒരു മെഡൽ കൂടി ഉറപ്പായി; അഭിമാനമായി സിന്ധുവും

 

റിയോ ഷട്ടിൽ ബാറ്റ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഭാരതത്തിന്റെ പി വി സിന്ധു മത്സരിക്കും. ഇതോടെ ഈയിനത്തിൽ ഭാരതത്തിന് സ്വർണമോ വെള്ളിയോ ഉറപ്പായി.

സെമിയിൽ ജപ്പാന്റെ നൊസോമി ഒകുഹാരയുമായി നടന്ന മത്സരത്തിൽ പി വി സിന്ധു നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് മത്സരം ജയിച്ചു. അനായാസമായ ഫിനിഷുകളും തളരാതെ പിടിച്ചു നിന്നുള്ള പോരാട്ടവീര്യവും ആണ് സിന്ധുവിന് വിജയം സമ്മാനിച്ചത്.

ഫൈനലിൽ സ്പെയിനിന്റെ കരോലിന മാറിനുമായി സിന്ധു ഏറ്റുമുട്ടും.

NO COMMENTS

LEAVE A REPLY