പാർട്ടി വിട്ടെന്ന് ഉണ്ണികൃഷ്ണൻ; അല്ല പുറത്താക്കിയെന്ന് കുമ്മനം

0

ഏറെ നാളായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്ന ഉണ്ണികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.

കഴിഞ്ഞ കുറേക്കാലമായി നടത്തി വരുന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ബിജെപി സംസ്ഥാന സമിതിയംഗമായ ഏ ജി ഉണ്ണികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അറിയിച്ചു.

കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യുവ സംഘമത്തിൽ പങ്കെടുത്തതിലൂടെ ഉണ്ണികൃഷ്ണൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഔദ്യോഗികമായി ബിജെപി വിട്ടതായി ഉണ്ണികൃഷ്ണൻ അന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കുമ്മനം രാജശേഖരൻ ഇന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.

Comments

comments

youtube subcribe