ഹിലരിയുടെ ഈമെയിൽ ചോർത്തി ? സൈബർ വിദഗ്ധരുടെ സഹായം തേടി

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസ്ഡൻഷ്യൽ നോമിനി ആയ ഹിലരി ക്ലിന്റണിന്റെ
ഇ മെയിൽ ചോർത്തിയതായി റിപ്പോർട്ട്. ഇതോടെ സൈബർ ലോകം നടുങ്ങിയിരിക്കുകയാണ്. ഭാവി അമേരിക്കൻ പ്രസിഡന്റ് ആയേക്കാവുന്ന ഹിലരി ക്ലിന്റണിന്റെ സന്ദേശങ്ങൾ പോലും ചോർത്തപ്പെട്ടെന്ന് സംശയിക്കുന്ന ഈ സാഹചര്യത്തിൽ സൈബർ ലോകത്ത് എന്ത് സുരക്ഷിതത്വം ആണ് ഉള്ളതെന്ന് ടെക്കികൾ ആശങ്കപ്പെടുന്നു.
വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന സൂചനകൾ ലഭിച്ചതിനു പിന്നാലെ ബില്ല് ആന്റ് ഹിലരി ക്ലിന്റൺ ഫൗണ്ടേഷനും ഭീതിയിലാണ്. ഡേറ്റാ സിസ്റ്റം പരിശോധിക്കാൻ ഫയർ ഐ എന്ന സെക്യൂരിറ്റി കമ്പനിക്കാരെ നിയമിക്കുകയും ചെയ്തു. എന്നാൽ ഇത് വരെ പ്രധാനപ്പെട്ട രേഘകളോ, സന്ദേശങ്ങളോ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സ്പിയർ ഫിഷിങ്ങ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ചാണ് ഹാക്കർമാർ ഫൗണ്ടേഷന്റെ നെറ്റ്വർക്ക് ഹാക്ക് ചെയ്യാൻ ശ്രമിച്ചതെന്ന്
യു.എസ് സുരക്ഷാ സേന പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിക്കെതിരെ റഷ്യൻ ഇന്റലിജൻസ് ഏജൻസി ഉപയോഗിച്ച അതേ സാങ്കേതിക വിദ്യയാണ് ഇതെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ ഇതിനു പിന്നിൽ റഷ്യയാണെന്ന് ഒരു വിഭാഗം സംശയിക്കുന്നു. എന്നാൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട അധികാരികൾ ഒന്നും ഹാക്കിങ്ങുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here