മദ്യ നയം ടൂറിസം മേഖലയെ തളർത്തി; മന്ത്രി എ സി മൊയ്തീൻ

0
26

മദ്യ നയം ടൂറിസം മേഖലയിൽ കനത്ത നഷ്ടമുണ്ടാക്കിയതായി ടൂറിസം മന്ത്രി എ സി മൊയ്തീൻ. ബാറുകൾ തുറക്കണമെന്നും ടൂറിസം മേഖലയിൽ മദ്യം ലഭ്യമാക്കണമെന്നും എ സി മൊയ്തീൻ പറഞ്ഞു.

കേരളത്തെ മദ്യ നിരോധന സംസ്ഥാനമായാണ് ഇപ്പോഴും മറ്റ് സംസ്ഥാനങ്ങൾ കാണുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യ നയം ടൂറിസം മേഖലയെ എങ്ങനെ ബാധിച്ചുവെന്നതിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയതായി മന്ത്രി വ്യക്തമാക്കി.

മദ്യ നയം മൂലം ടൂറിസം രംഗത്തുണ്ടായ നഷ്ടം നികത്താൻ പദ്ധതികൾ ഉണ്ടാകണം.
മദ്യ നയത്തിൽ തീരുമാനം എടുക്കേണ്ടത് എൽഡിഎഫ് ആണെന്നും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.

ബാർ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അന്താരാഷ്ട്ര സെമിനാറുകൾ,. യോഗങ്ങൾ എന്നിവ കേരളത്തിൽ വെച്ച് നടക്കുന്നില്ല. വിദേശ സഞ്ചാരികൾ കേരളത്തിലെത്തുന്നതിനെ ഇത് ബാധിച്ചിട്ടുണ്ട്.

ഇക്കാരണങ്ങളെല്ലാം മുൻനിർത്തി സർക്കാർ മദ്യനയം പുനപ്പരിശോധിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ടൂറിസം മന്ത്രി നേരത്തേ കത്ത് നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY