ഫൈനൽ ഉറപ്പിച്ച് ബോൾട്ട്; ഗാട്‌ലിൻ പുറത്ത്

0

റിയോ ഒളിമ്പിക്‌സിലെ 200 മീറ്ററി ഫൈനൽ യോഗ്യത ഉറപ്പിച്ച് ഉസൈൻ ബോൾട്ട്. 200 മീറ്റർ സെമിയിൽ 19.78 സെക്കറ്റിൽ ഫിനിഷ് ചെയ്ത് ബോൾട്ട് ഒന്നാംസ്ഥാനം സ്വന്തമാക്കിയിരിന്നു. സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത വേഗരാജാവ് ഫൈനൽ സ്വർണ്ണം കൊയ്യുമെന്ന് ഉറപ്പിച്ചാണ് ട്രാക്കിലിറങ്ങുന്നത്. അമേരിക്കയുടെ ജസ്റ്റിൻ ഗാട്‌ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കിനും ഫൈനൽ യോഗ്യത നേടാനായില്ല.

Comments

comments