ആകാശത്ത് ഒരു സുഖപ്രസവം

0

ദുബായിൽനിന്ന് ഫിലിപ്പീൻസിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യുവതിയ്ക്ക് സുഖപ്രസവം. ബജറ്റ് എയർലൈൻസിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. മാസം തികയാതെയാണ് പ്രസവമെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

36000 ആടി ഉയരത്തിലായിരുന്നു പ്രസവം. ആഗസ്റ്റ് 14 നാണ് 32 ആഴ്ച ഗർഭിണിയായ യുവതി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്ക് യാത്ര തിരിച്ചത്.

യാത്രയിൽ നാലുമണിക്കൂർ കഴിഞ്ഞതോടെ യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരായ രണ്ട് നഴ്‌സ്മാരുടെയും സഹായത്താൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

ഈ സമയം വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലായിരുന്നതിനാൽ പൈലറ്റ് വിമാനം ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഇറക്കുകയും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹാവൻ എന്നാണ് കുഞ്ഞിന് പേര് നൽകിയത്.

സെബു പസഫിരക് വിമാനത്തിൽ ആദ്യമായി പിറന്ന കുഞ്ഞിനുള്ള സമ്മാനമായി 10 ലക്ഷം ഗെറ്റ്‌ഗോ പോയന്റുകൾ നൽകുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഇത് ഉപയോഗിച്ച് കുഞ്ഞിന് സൗജന്യമായി വിമാനയാത്ര ചെയ്യാം.

Comments

comments