നീ ഇന്ത്യയുടെ മകളാണ്; വിനേഷിന് സാന്ത്വനവുമായി സുഷമ സ്വരാജ്

0
Sushma-swaraj

റിയോ ഒളിമ്പിക്‌സിലെ ആദ്യ നേട്ടം ആഘോഷിക്കുകയാണ് ഇന്ത്യ. നേട്ടം സ്വന്തമാക്കിയ സാക്ഷി മാലിക്കിന് സമ്മനപ്പെരുമഴയാണ ഇപ്പോൾ. അതേസമയം വനിതകളുടെ ഗുസ്തി മത്സരത്തിൽനിന്ന് പരിക്കുകളോടെ പുറത്തായ വിനേഷ് ഫൊഗാട്ടിനെ കണ്ടില്ലെന്ന് നടിക്കുന്നുമില്ല രാജ്യം.

വിനേഷിനെ സാന്ത്വനിപ്പിച്ച സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചു. 48 കിലോ വിഭാഗത്തിലെ ക്വാർട്ടറിൽ ഒരു പോയിന്റ് ലീഡുമായി മൂന്നേറവെയാണ് വിനേഷിന് ഗുരുതര പരിക്കേറ്റത്.

കാൽമുട്ടിനേററ പരിക്കിന് ഗോദയിൽതന്നെ അടിയന്തിര വൈദ്യ സഹായം നൽകി, ശേഷം സ്‌ട്രെക്ചറിൽ പുറത്തേക്ക് കൊണ്ടുപോയി. പരിക്ക് ഭേദമാകാൻ ഒരാഴ്ചയെങ്കിലും എടുക്കും എന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതോടെ മത്സരത്തിൽനിന്ന് വിനേഷ് പുറത്തായി.

VINESH GUSTHI
മത്സരം പൂർത്തിയാക്കാനാകാത്തതിന്റെ വിഷമം വിനേഷ് ട്വിറ്ററിൽ കുറിച്ചിരുന്നു.

ഞാൻ ഒകെയാണെന്ന് പറഞ്ഞാൽ അത് ഞാൻ എന്നോട് തന്നെ പറയുന്ന നുണയാകും. മാനസികമായും ശാരീരികമായും മുറിവേറ്റു. ഞാൻ വേഗം തിരിച്ചുവരും. എല്ലാവർക്കും നന്ദി.

  –     വിനേഷ് ഫൊഗാട്ട്

വിനേഷിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകൾക്കുള്ളിൽ താരത്തെ സാന്ത്വനിപ്പിച്ച് സുഷമ ട്വിറ്ററിൽ കുറിച്ചു.

വിനേഷ് , നീ ഞങ്ങളുടെ മകളാണ്. ബ്രസീലിലെ ഇന്ത്യൻ എംബസി നിന്റെ കുടുംബമാണ്. ആവശ്യം എന്തുതന്നെ ആയാലും ചോദിക്കാൻ മടിക്കരുത്.

–     സുഷമ സ്വരാജ്

നേരത്തേ മികച്ച പ്രകടനത്തോടെ പ്രീക്വാർട്ടറിൽ കടന്ന വിനേഷ് റൊമാനിയയുടെ എമിലയെ 11-0 ന് തോൽപ്പിച്ചിരുന്നു. വിനേഷിന് പരിക്കേറ്റതോടെ ചൈനീസ് താരം സൺ യനാനിനെ വിജയിയായി പ്രഖ്യാപിച്ചു. പരിക്കേറ്റ വിനേഷിനെ ഗോദയിയൽനിന്ന് കൊണ്ടു പോകുമ്പോൾ പിന്തുടർന്ന സൺ യനാന ഏറെ ചർച്ചയായിരുന്നു. സ്‌പോർട്‌സ് മാൻ സ്പിരിറ്റിന് മാതൃകയായി താരം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe