ആശ്വാസമായി തലസ്ഥാനത്ത് വീണ്ടും 108

തിരുവനന്തപുരം ജില്ലയിൽ 108 ആംബുലൻസ്കൾക്കു വീണ്ടും ജീവൻ വയ്ക്കുന്നു. ആകെയുള്ള 25 ആംബുലൻസുകളിൽ 10 എണ്ണം നിരത്തിലിറങ്ങി. നെയ്യാറ്റിൻകര, നേമം, തൈക്കാട്, പേരൂർക്കട, കേശവപുരം, വാമനപുരം, നാവായിക്കുളം,വർക്കല, മംഗലപുരം, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ഇപ്പോൾ ആംബുലൻസുകൾ സജീവമായത്.

4 വാഹനങ്ങൾ ആഗസ്ററ് 25-ന് നിരത്തിലിറങ്ങും. ചിറയിൻകീഴ്, ടെക്നോപാർക്ക്, ജനറൽ ആശുപത്രി, പാറശ്ശാല എന്നിവടങ്ങളിലാണ്‌ ഇത്.

മലയിൻകീഴ്, കന്യാകുളങ്ങര, കല്ലറ, കാട്ടാക്കട വാഹനങ്ങൾ ആഗസ്റ്റ് 31 ന് നിരത്തിലിറങ്ങും. സെപ്റ്റംബർ 20 നകം എല്ലാ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി നിരത്തിലിറക്കും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

NO COMMENTS

LEAVE A REPLY