മഞ്ജുവിനൊപ്പം അമല, ഇത് സൂര്യപുത്രിയുടെ രണ്ടാം വരവ്

എന്റെ സൂര്യപുത്രിയ്ക്ക് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായ അമല അക്കിനേനി തിരിച്ചുവരുന്നു. മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കൊപ്പമാണ് അമല രണ്ടാം വരവിനൊരുങ്ങുന്നത്. തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന കാലത്ത് 1993 ലാണ് അമല തെലുങ്കു സൂപ്പർസ്റ്റാർ നാഗാർജ്ജുനയെ വിവാഹം ചെയ്ത് അഭിനയ രംഗത്തോട് വിട പറഞ്ഞത്.

ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയ്‌റോഫ് സൈറാബാനുവിലാണ്
ഇരുവരും ഒരുമിക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ആന്റണിയുടെ ആദ്യ ചിതമാണ് ഇത്.

മഞ്ജു വീട്ടമ്മയായും അമല അഭിഭാഷകയായും എത്തുന്ന ചിത്രത്തിൽ ഇവർ തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു. കരിങ്കുന്നം സിക്‌സസിനു ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രം കൂടിയാണ് കെയ്‌റോഫ് സൈറബാനു.

NO COMMENTS

LEAVE A REPLY