ഓണ്‍ലൈന്‍ മദ്യവില്‍പ്പന; ശക്തമായി നേരിടുമെന്ന് ചെന്നിത്തല

0

ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അതിനെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സി.പി.എം നേതൃത്വത്തിന്റെ നീക്കവും ഇടതുസര്‍ക്കാരിന്റെ നടപടികളും അപലപനീയമാണ്. അതിനാല്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന നടത്തുമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ആ നിലപാട് പിന്‍വലിക്കണം. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടു വരിക എന്നതായിരിക്കണം സര്‍ക്കാര്‍ നയം. ആ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുത്. കേരളത്തില്‍ മദ്യമൊഴുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments

comments

youtube subcribe