വിവാഹാശംസകള്‍ നേര്‍ന്ന് ദാവൂദിന്റെ ശബ്ദരേഖ!!!

0

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീം മരുമകന്‍െറ വിവാഹചടങ്ങിന് ആശംസയര്‍പ്പിച്ച് ഓഡിയോ സന്ദേശം അയച്ചു.   ദാവൂദിന്‍െറ സഹോദരി ഹസീന പാര്‍ക്കറുടെ ഇളയമകന്‍ അലിഷാ പാര്‍ക്കറാണ് ചൊവ്വാഴ്ച വിവാഹിതനായത്. നാഗ്പാഡയിലെ റസൂല്‍ മസ്ജിദില്‍ നിക്കാഹും ജുഹുവിലെ തുലിപ് സ്റ്റാര്‍ ഹോട്ടലില്‍ വിരുന്നുമുണ്ടായിരുന്നു. അലിഷാ പാര്‍ക്കര്‍ക്ക് ആശംസ നേരുന്ന ഓഡിയോ സന്ദേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടത്തെിയിട്ടുണ്ട്.

എന്നാല്‍ വിവാഹ ചടങ്ങ് ദാവൂദ് സ്കൈപ് വഴി കാണുമെന്ന് വിവരം ഉണ്ടായിരുന്നു. മുംബൈ പൊലീസും കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ചടങ്ങ് നിരീക്ഷിച്ചെങ്കിലും സ്കൈപ് വഴി ദാവൂദ് പ്രത്യക്ഷപ്പെട്ടോയെന്ന് കണ്ടത്തൊനായില്ല.

പല പ്രമുഖ രാഷ്ട്രീയക്കാരും വ്യവസായികളും വിരുന്നില്‍ പങ്കെടുത്തു. ഇവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.

Comments

comments

youtube subcribe