പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രകത്തിലെ നിധി ശേഖരത്തിൽ നിന്ന് കിലോ കണക്കിന് സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ കേസ് സിബി ഐ അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദൻ. 186 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ ഉരിപ്പടികളാണന് മോഷണം പോയതായി പരയപ്പെടുന്നത്.

സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കൺട്രോൾ ആന്റ് ഓഡിറ്റർ ജനറലും തമ്മിൾ മോഷണം നടന്നെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. അതുകൊണട് കേസ് സിബിഐയ്ക്ക് വിടണമെന്ന നിലപാടിലാണ് വി എസ്. മോഷണത്തിന്റെ പിന്നിൽ ആരെല്ലാമെന്ന് ജനം അറിയണമെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ഈ മോഷണത്തെ പറ്റി താൻ പറഞ്ഞിരുന്നതാണ്. നിയമപരമായ നടപടികൾ സ്വീകരിച്ചതുമാണ്. അന്ന് തനിക്കെതിരെ അനാവശ്യ അക്ഷേപ മുന്നയിക്കുകയാണ് പലരും ചെയ്തത്; വിഎസ് പറഞ്ഞു. അത്തരക്കാരുടെ വായടച്ചുകൊണ്ടാണ് ഇപ്പോൾ കോടതികളുടെയും അമിക്കസ് ക്യൂറിയുടെയും ഡിഎജിയുടെയും നിരീക്ഷണമെന്നും വിഎസ് വ്യക്തമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews