റിയോ ആശംസകളുമായി മണൽ ശിൽപങ്ങൾ

0

റിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനങ്ങളായി മാറിയ ഗുസ്തി താരം സാക്ഷി മാലിക്കിനും ബാഡ്മിന്റൺ താരം പിവി സിന്ധുവിനും ആശംസകളുമായി മണൽ ശിൽപം. ഒഡീഷയിലെ സുദർശൻ പട്‌നായിക് എന്ന സാന്റ് ആർട്ടിസ്റ്റാണ്
താരങ്ങൾക്ക് ആശംസയായി മണൽ ശിൽപ്പങ്ങൾ ഒരുക്കിയിരിക്കുന്നത്.

റിയോ ഒളിമ്പിക്‌സിൽ നിരാശമാത്രമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി സാക്ഷി മാലിക്കിന്റെ വെങ്കല നേട്ടം. തുടർന്ന് സ്വർണം അല്ലെങ്കിൽ വെള്ളി എന്ന് ഉറപ്പിച്ച് പി വി സിന്ദുവും എത്തിയതോടെ രാജ്യം ആവേശത്തിലാണ്.

 

Comments

comments