തമന്ന ദിലീപിനൊപ്പം മലയാളത്തിലേക്ക്

തെന്നിന്ത്യൻ സുന്ദരി തമന്ന മലയാളത്തിലേക്ക്. ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെയാണ് തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. 90 വയസ്സുകാരനായാണ് ദിലീപ് ചിത്ത്രതിലെത്തുന്നത്.

ചിത്രത്തിൽ അഭിനയിക്കാനുള്ള കരാർ തമന്ന വൈകാതെ ഒപ്പു വെക്കും. കഥകേട്ടപ്പോൾ തന്നെ അഭിനയിക്കാൻ തമന്ന തയ്യാറാവുകായിരുന്നു. ചിത്രത്തിലെ തമന്നയുടെ സംഭാഷണങ്ങൾ തമന്നയുടെ ശബ്ദത്തിൽതന്നെ ഡബ്ബ് ചെയ്യിക്കണമെന്നും അണിയറയിൽ ആലോചനയുണ്ട്.

മായാമോഹിനിയ്ക്ക് ശേഷം വ്യത്യസ്്ത വേഷത്തിൽ ദിലീപ് എത്തുന്ന ചിത്രംകൂടിയാണ് കമ്മാരസംഭവം.

NO COMMENTS

LEAVE A REPLY