സിന്ധുവിന് അഭിനന്ദന പ്രവാഹം

p v sindhu

രാജ്യത്തിന് പ്രതീക്ഷയല്ല മെഡൽ ഉറപ്പു നൽകിയ പി വി സിന്ധുവിന് രാജ്യത്തിന്റെ അഭിനന്ദന പ്രവാഹം. ഇന്ന് ഫൈനലിൽ മാറ്റുരക്കാൻ പോകുന്ന സിന്ധുവിന് അഭിനന്ദനവുമായി നിരവധി പ്രമുഖരാണ് എത്തിയിരിക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നിവരടക്കം നിരവധി പേർ രാജ്യത്തിന് അഭിമാനമായ സിന്ധുവിന് ആശംസകളും അഭിന്ദനവും അറിയിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.

സിന്ധുവിന്റെ നേട്ടത്തില്‍ പരിശീലകന്‍ ഗോപീചന്ദിനുള്ള പങ്ക് വ്യക്തമാക്കിക്കൊണ്ടാ യിരുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ്.

NO COMMENTS

LEAVE A REPLY