ആന്ധ്രയിലെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നു. കേരളത്തിന് തിരിച്ചടി.

ആന്ധ്രയിലെ കർഷർ നെൽകൃഷി ഉപേക്ഷിക്കുന്നു. കേരളത്തിലേക്കാവശ്യമായ ജയ അരി ഉത്പാദിപ്പിക്കുന്ന കർഷകരാണ് കൃഷി ഉപേക്ഷിക്കുന്നത്. കൃഷി നിലം നികത്തുകയാണ് ഇഴർ. നിലം നികത്തുന്നത് പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കാനും ചെമ്മീൻ കൃഷി നടത്താനും. നെൽകൃഷി ആദായകരമല്ലെന്നാണ വരുടെ വാദം

വർഷങ്ങളായി കേരളത്തിന് നെല്ല് ലഭിക്കുന്നത് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽനിന്നാണ്. വർഷം 31 ലക്ഷം ടൺ അരിയാണ് ഇവിടെ നിന്ന് കേരളത്തിലെ ത്തുന്നത്. എന്നാൽ നെൽകൃഷി ലാഭകരമല്ലെന്ന് കണ്ട് ആന്ധ്രയിലെ കർഷകർ നെൽവയലുകൾ നികത്തുകയാണ്.

ഒരു ഏക്കറിൽ നെൽകൃഷി ചെയ്യാൻ ചെലവ് 1500 രൂപയാകും. നാൽപതിനായിരം രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. പക്ഷേ ഇതിൻറെ പകുതി പോലും കിട്ടുന്നില്ല. 2,48000 ഹെക്ടറിൽ കൃഷി ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 160000 ഹെക്ടറിലേക്ക് നെൽകൃഷി ചുരുങ്ങി.

നെൽപ്പാടങ്ങൾ നികത്തി പാർപ്പിട സമുച്ചയം നിർമ്മിക്കാനും ചെമ്മീൻ കൃഷി നടത്താനുമാണ് കർഷകർ ആലസോചിക്കുന്നത്. ഒരു ഏക്കർ പാടം ചെമ്മീൻ കൃഷിക്ക് പാട്ടം നൽകിയാൽ വർഷം ഒരു ലക്ഷം രൂപ കിട്ടും. പിന്നെന്തിന് നെൽകൃഷി ചെയ്യണം കർഷകർ ചോദിക്കുന്നു.

ആന്ധ്രയിലെ കർഷകർ നെൽകൃഷി കൈവിടുന്നോടെ ജയ അരിയെ ആശ്രയിക്കുന്ന മലയാളികൾ പ്രതിസന്ധിയിലാകും. സംസ്ഥാനത്ത് നെൽകൃഷി പ്രോത്സാഹിപ്പിച്ചാലെ ഇനി മലയാളികൾക്ക് ്‌രി ഭക്ഷണം ഉണ്ടാകൂ എന്‌നതാണ് നിലവിലെ അവസ്ഥ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE