കൊച്ചിയിൽ അവകാശികളില്ലാത്ത 183 വാഹനങ്ങള്‍ ലേലം ചെയ്യും

എറണാകുളത്തെ വാഹന ലേലം തീരുമാനിച്ചു. വിവിധ കേസ്സുകളിൽ ഉൾപ്പെട്ട കൊച്ചി സിറ്റിയിലെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്ത 183 വാഹനങ്ങള്‍ ആണ് ലേലം ചെയ്യുന്നത്.

വാഹനങ്ങളുടെ വിവരങ്ങള്‍ കൊച്ചി സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും www.kochicitypolice.org,  www.keralapolice.gov.in വെബ്‌സൈറ്റുകളിലും ലഭ്യമാണ്. ഈ വാഹനങ്ങളുടെ മേല്‍ ഉടമസ്ഥാവകാശം ഉളളവര്‍ അത് തെളിയിക്കുന്നതിനുളള രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ സമീപിക്കണം. അവകാശികള്‍ ആരും ഹാജരാകാത്തപക്ഷം വാഹനങ്ങള്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും.

NO COMMENTS

LEAVE A REPLY