Advertisement

മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇനി ഏകീകൃത കളര്‍കോഡ്

August 20, 2016
Google News 0 minutes Read

കേരള തീരത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍കോഡിംഗ് ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ബോട്ടുകളുടെ വീൽ ഹൗസിന് ഓറഞ്ച് നിറവും ഹള്ളിനും ബോഡിക്കും കടുംനീല നിറവുമാണ് നൽകേണ്ടത്. ഈ കളർകോഡുള്ള ബോട്ടുകൾക്കേ ഇനിമുതൽ ലൈസൻസും രജിസ്‌ട്രേഷനും ലഭിക്കൂ. ലൈസൻസ് പുതുക്കുന്നതും കളർകോഡ് പരിശോധിച്ചായിരിക്കും.

നിലവില്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ യഥാവിധി നടപ്പിലാക്കിയിട്ടില്ലാത്ത ബോട്ടുടമകള്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ  മത്സ്യബന്ധനം നടത്താവൂ. ഈ അറിയിപ്പ് അവഗണിക്കുകയോ നടപ്പിലാക്കാതിരിക്കുകയോ ചെയ്യുന്ന ബോട്ടുടമകള്‍ക്കെതിരെ നിലവിലുളള നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here