വസ്തു രജിസ്ട്രേഷനിൽ വീഴ്ച വരുത്തിയവർക്ക് ഇളവിന് അവസരം

രജിസ്‌ട്രേഷന്‍ വകുപ്പില്‍ കോമ്പൗണ്ടിംഗ് പദ്ധതി നിലവില്‍ വന്നു

1986 മുതല്‍ 2010 മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വസ്തുവിന് വില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍

എറണാകുളം ജില്ലയിലെ വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 1986 മുതല്‍ 2010 മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വസ്തുവിന് വില കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പില്‍ വന്നു.

ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളിലെ അണ്ടര്‍ വാലുവേഷൻ കേസുകളാണ് പരിഗണിക്കുന്നത്.

കുറവ് മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചവര്‍ക്ക്, രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കി മുദ്രവിലയില്‍ തുച്ഛമായ തുക മാത്രം അടച്ച് തുടര്‍ന്നുളള ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്.

ഈ അവസരം പ്രയോജനപ്പെടുത്തി അണ്ടര്‍ വാല്യുവേഷന്‍ കേസുകളില്‍ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് ജില്ല രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2375128.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE