ഇതാണ് ധൈര്യം ! ഇതാണ് രാജ്യസ്‌നേഹം !

0

ഇത് പോലൊരു അതിഥി ഒരു മലയാള ടെലിവിഷൻ ഷോയിലും പങ്കെടുത്തിട്ടുമില്ല ഇനി പങ്കെടുക്കുകയും ഇല്ല.

ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പർ നൈറ്റിന്റെ സ്വാതതന്ത്ര്യദിന പ്രത്യേക എപ്പിസോഡിൽ അതിഥിയായി എത്തിയത് എൻ.എസ്.ജി കമാൻഡോ പി.വി.മനേഷ് ആയിരുന്നു.

മുംബൈ നഗരത്തെ നടുക്കിയ ഭീകരാക്രമണത്തിൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ സേനയുടെ ഓപറേഷൻ ബ്ലാക്ക് ടൊർനാടോയിൽ അംഗമായിരുന്നു പി.വി.മനേഷ്. മനീഷ് പ്രേക്ഷകരുമായി പകുവെച്ച മുംബൈ ഭീകരാക്രമണത്തിന്റെ കഥകൾ ഏതൊരു ഭാരതീയന്റെയും കരളലിയിക്കുന്നതായിരുന്നു.

മുംബൈ ഒബറോയ് ഹോട്ടലിൽ കയറി ഒളിച്ച തീവ്രവാദികളെ കൊന്നൊടുക്കി മുന്നേറുന്നതിനിടയിൽ മനേഷിന്റെ തലയിൽ അപ്രതീക്ഷിതമായി ഒരു ഗ്രനേട് പതിച്ചു. മൂന്നു ഗ്രനൈഡ് ചീളുകൾ തുളച്ച് കയറിയ മനീഷിന്റെ തലയിൽ നിന്ന് രണ്ടെണ്ണം നീക്കം ചെയ്തു. എന്നാൽ ഒരു ഗ്രനൈഡ് ഇപ്പോഴും മനീഷിന്റെ ശിരസ്സിൽ തറച്ചിരിക്കുന്നുണ്ട്. അത് നീക്കാനാവില്ലെന്ന് വൈദ്യശാസ്ത്രവും വിധിയെഴുതി.

എല്ലാം കേട്ട് കഴിഞ്ഞ് സദസ്സിൽ ഉണ്ടായുരുന്ന കേടറ്റുകളിൽ ഒരാൾ വികാരനിർഭരയായി മനേഷിനെ സല്യൂട്ട് ചെയ്യ്തു. തുടർന്ന് സദസ്സിൽ ഉണ്ടായുരുന്ന എൻ.സി.സി കേടറ്റുകൾ ഒന്നടങ്കം മനേഷിന് കൊടുത്തു ഒരു ബിഗ് സല്യൂട്ട്. ഓരോ മലയാളിയും മനസിൽ ഈ സൈനികനെ ഒരായിരം തവണ സല്യൂട്ട് ചെയ്യുന്നുണ്ടാകും.

Comments

comments