ജയസൂര്യയുടെ ഇടി പടം ഫെയ്സ് ബുക്കില്‍!!

0
Muttan IDI

ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമ ‘ഇടി’ ഫെയ്‌സ് ബുക്ക് വഴി ചോര്‍ന്നതായി പരാതി.ഫെയ്‌സ് ബുക്കില്‍ സമീപകാലത്ത് കൂട്ടിച്ചേര്‍ത്ത ലൈവ് സ്ട്രീമിങ്ങ് എന്ന സംവിധാനം ഉപയോഗിച്ച് രാത്രി ഒന്നരയോടെ ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. എച്ച് ഡി ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ചിത്രത്തിന്റെ നിര്‍മാതാവായ ഇറോസും സാങ്കേതിക പ്രവര്‍ത്തകരും ആന്റി പൈറസി സെല്ലിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. കാസര്‍കോട്ടെ ചെക്കന്‍ എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ന്നത്.

ദുബായിലും ഖത്തറിലും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഫെയ്‌സ് ബുക്ക് വഴി അന്നു രാത്രി തന്നെ ചിത്രം പ്രചരിച്ചത്.  ചിത്രം അപ് ലോഡ് ചെയ്ത മൊബൈല്‍ ഫോണും അതിന്റെ ഉടമയേയും പോലീസ്  തിരിച്ചറിഞ്ഞിട്ടുണ്ട്

Comments

comments