പവിഴമല്ലി ‘ റീ ലോഡഡ് !!

സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ’ എന്ന ഗാനം ഒരിക്കൽ പോലും പാടാത്ത മലയാളികൾ ഉണ്ടാവില്ല. ഈ ഗാനം വീണ്ടും ചിത്രീകരിച്ചപ്പോൾ സബ് ഇൻസ്‌പെക്ടർ കെ.രാജേന്ദ്രനായിട്ടല്ല മറിച്ച് ക്യൂബ മുകുന്ദനായിട്ടാണ് ശ്രീനിവാസൻ എത്തിയിരിക്കുന്നത്. പാട്ടിന്റെ പുതിയ വേർഷൻ ആലപിച്ചിരിക്കുന്നതോ മകനായ വിനീത് ശ്രീനിവാസനും.

ഗാനം പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് ചൈനയിലാണ്. ഫ്‌ളവേഴ്‌സ് ടിവിയിൽ ഈ ഓണത്തിന് സമ്പ്രേഷണം ചെയ്യാൻ ഒരുങ്ങുന്ന ‘ക്യൂബ മുകുന്ദൻ ചൈനയിൽ’ എന്ന പരിപാടിയുടെ പ്രമോ സോങ്ങ് ആയിട്ടാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളത്തിൽ നിന്നും ഒരു പ്രമുഖ സിനിമാ താരം വിദേശത്ത് പോയി ചെയ്യുന്ന ആദ്യ ട്രാവലോഗ് ആയിരിക്കും ‘ക്യൂബ മുകുന്ദൻ ചൈനയിൽ’.

ശ്രീനിവാസന്റെ വാക്കുകളിൽ ഈ യാത്രയെക്കുറിച്ച് പറഞ്ഞാൽ : “ഇത് വെറുമൊരു യാത്രയല്ല. കമ്മ്യൂണിസ്റ്റ് ചൈനയെ കുറിച്ചുള്ള പുതിയ തിരിച്ചറിവുകളുമായി ക്യൂബ മുകുന്ദന്റെ മടക്കയാത്രയാണ്.”

NO COMMENTS

LEAVE A REPLY