തിരുവനന്തപുരത്ത് വൃദ്ധയെ തെരുവുനായകള്‍ കടിച്ചു കൊന്നു

0

തിരുവനന്തപുരം പുല്ലുവിളയില്‍ വൃദ്ധയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നു. അമ്പതോളം വരുന്ന തെരുവ് നായക്കൂട്ടമാണ് വൃദ്ധയെ ആക്രമിച്ചത്.
ചെമ്പകരാമന്‍ തുറയിലെ ഷിലുവമ്മ എന്ന വീട്ടമ്മയെയാണ് നായ്കൂട്ടം കടിച്ചുകീറി കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങിയ അമ്മയെ കാണാതായതോടെ മകന്‍ ശെല്‍വരാജ് നടത്തിയ തെരച്ചിലിലാണ് ഷിലുവമ്മയെ നായകള്‍ ആക്രമിച്ച ചോരയില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തുന്നത്. കൈകാലുകള്‍ കടിച്ചു തിന്ന നിലയിലായിരുന്നു അപ്പോള്‍ ഇവര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Comments

comments

youtube subcribe