തലവരിപ്പണം വാങ്ങുന്നത് അഴിമതി ; വെള്ളാപ്പള്ളിയെ ഇരുത്തിപ്പൊരിച്ച് പിണറായി

യോഗം പ്രവര്‍ത്തിക്കുന്നത് ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായിട്ടാണെന്നും പിണറായി തുറന്നടിച്ചു

വെള്ളാപ്പള്ളി നടേശനെ വേദിയിൽ ഇരുത്തിപ്പൊരിച്ച് കോളേജുകളിലെ തലവരിപ്പണം വാങ്ങുന്ന സമ്പ്രദായത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചു. വെള്ളാപ്പള്ളിയുടെ മുഖത്തു നോക്കി വിമര്‍ശിച്ച് ആയിരുന്നു പ്രസംഗം.

കോളേജുകളില്‍ തലവരിപ്പണം വാങ്ങുന്നത് അഴിമതിയാണെന്നും യോഗം പ്രവര്‍ത്തിക്കുന്നത് ശ്രീനാരായണ ധര്‍മ്മത്തിന് വിപരീതമായിട്ടാണെന്നും പിണറായി തുറന്നടിച്ചു. പുനലൂര്‍ എസ്എന്‍ കോളെജില്‍ നടന്ന എസ്എന്‍ ട്രസ്റ്റിന്റെ പരിപാടി ഉദ്ഘാടന വേദിയിലായിരുന്നു പിണറായിയുടെ വിമര്‍ശനം.

പണമില്ലാത്തവര്‍ക്ക് പഠിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നത്

ട്രസ്റ്റിന്റെ കീഴിലുള്ള ചില കോളേജ് മാനേജ്മെന്റുകള്‍ പണം വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയാണ്. മുന്‍പ് പണം വാങ്ങാതിരുന്നവരും ഇപ്പോള്‍ പണം വാങ്ങിയാണ് പ്രവേശനം നടത്തുന്നത്. ഇത് പണമില്ലാത്തവര്‍ക്ക് പഠിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നത്- പിണറായി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിക്കു പിന്നാലെ പ്രസംഗിക്കാന്‍ എത്തിയ വെള്ളാപ്പള്ളി തലവരിപ്പണത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചില്ല. എസ്എന്‍ ട്രസ്റ്റിനെ കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് വെള്ളാപ്പള്ളി പ്രസംഗമദ്ധ്യേ പറഞ്ഞു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായതിനു ശേഷം മൂന്ന് കോളേജുകള്‍ മാത്രമാണ് ട്രസ്റ്റിന് ലഭിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE