തെരുവുനായ ശല്യം നടപടി ഉടന്‍. ഒപ്പം ‘കക്കൂസിനും’- പിണറായി വിജയന്‍.

തെരുവുനായ ശല്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇത് വെളിപ്പെടുത്തിയത്.

മനുഷ്യന്റെ സുരക്ഷയാണ് പ്രധാനം. അതിന് ഭീഷണി ഉയർത്തുന്ന എന്തിനെയും ഗൗരവമായി കാണും. ഇതിനെതിരെ നടപടി സ്വീകരിക്കന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ പിണറായി വിജയന്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ ദാരുണ സംഭവം ഉണ്ടായത്, പ്രാഥമിക കൃത്യം നിർവഹിക്കാൻ വെളിമ്പറമ്പിനെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് കൊണ്ടാണ്. ഇക്കാരണം കൊണ്ടുതന്നെ എല്ലാ വീട്ടിലും നല്ല കക്കൂസ് ഉണ്ടാകണം. അത് സാധ്യമാകാൻ എല്ലാ തരത്തിലും ഇടപെടും. എന്നും ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്.

NO COMMENTS

LEAVE A REPLY