കൊച്ചി വാഴക്കാലയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു

0

എറണാകുളം ജില്ലയിൽ വാഴക്കാലയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ എആർ ക്യാംപിലെ ഡപ്യൂട്ടി കമാൻഡന്റ് സാബു മാത്യുവാണ് മരിച്ചത്.

വെടിയേറ്റത് സാബുവിന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റലിൽ നിന്ന് തന്നെയെന്ന് ആണ് അനുമാനിക്കുന്നത്. അബദ്ധത്തിൽ വെടിയേറ്റതെന്നാണ് ആദ്യ റിപ്പോർട്ട്. പുലർച്ചെ 1.45 ന് വാഴക്കാലയിൽ പട്രോളിങ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം.

നെഞ്ചു തുളച്ച് ജീപ്പിന്റെ സീറ്റും തുളച്ചു വെടിയുണ്ട പുറത്തുവീണു

നെഞ്ചിലേക്കുതിർന്ന വെടി നെഞ്ചു തുളച്ച് ജീപ്പിന്റെ സീറ്റും തുളച്ചു വെടിയുണ്ട പുറത്തുവീണു. ആത്മഹത്യയെന്നും കരുതുന്നുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹം എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ മോർച്ചറിയിലാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe