വാഹനാപകടം; കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിക്ക് പരിക്ക്

അപകടം പട്‌നയില്‍

കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്. ബിഹാറിലെ പട്‌നയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോകുന്ന വഴിയാണ് അപകടം. സാരമായി പരിക്കേറ്റ മന്ത്രിയെ പാട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റൂഡിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നും പാട്‌നയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച ഉച്ചക്കുശേഷം സാരണിലെ ഛാപ്രയില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു അദ്ദേഹം. തിരിച്ച് പാട്‌നയിലേക്കുള്ള യാത്രക്കിടെയാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.  കേന്ദ്രമന്ത്രി സഭയില്‍ നൈപുണ്യ വികസന സഹമന്ത്രിയാണ് റൂഡി.

NO COMMENTS

LEAVE A REPLY