മെഡിക്കൽ സീറ്റ് – സ്വാശ്രയ മാനേജ്‌മെൻറ് സർക്കാർ പോര് രൂക്ഷം

0
വെള്ളാപ്പള്ളി സർക്കാരിനനുകൂലം 

സംസ്ഥാനത്തെ എല്ലാ  മെഡിക്കൽ സീറ്റുകളിലും  സർക്കാർ തന്നെ പ്രവേശനം നടത്തുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു.  ഇതോടെ സമവായ സാധ്യതകൾ മങ്ങി. സ്വാശ്രയ മാനേജ്‌മെന്റുകൾ ഈ വിഷയത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതോടെ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും ആശങ്ക ഇരട്ടിച്ചു.

അതേ സമയം മെഡിക്കല്‍ പ്രവേശനത്തില്‍ ഫീസ് ഏകീകരണം പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. പ്രവേശനം സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ല. മാനേജ്‌മെന്റുകളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

 

Comments

comments