വിവാഹാഘോഷത്തിനിടെ ചാവേറാക്രമണം. 30 മരണം

ഇസ്താംബൂളില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ അതിര്‍ത്തിക്ക് സമീപം ശനിയാഴ്ച രാത്രി 10.50 യോടെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി ഇടപെടുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്. ആക്രമണം നടന്ന സ്ഥലം കഴിഞ്ഞ 15 ദിവസമായി സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY