Advertisement

പെരുമ്പാവൂരിൽ മതതീവ്രവാദികൾ ; അറസ്റ്റിലായത് നാല് പേർ

August 22, 2016
Google News 1 minute Read
മാംസ വ്യാപാരം , ലഹരി , വ്യാജ മദ്യം ഇപ്പോൾ തീവ്രവാദികളും ! പെരുമ്പാവൂർ അത്ര നല്ല പോക്കിലല്ല

ജിഷ വധത്തിൽ തുടങ്ങി വാർത്തകളിൽ നിറയുന്ന പെരുമ്പാവൂരിൽ മത തീവ്രവാദികളെ സഹായിക്കുന്നവരും ഉണ്ട്. തടിയന്റെവിട നസീറിന്റെ കൂട്ടാളികൾ ഉൾപ്പെടെ നാല് പേരെ പെരുമ്പാവൂരിൽ നിന്നും പോലീസ് പിടികൂടി.

പെരുമ്പാവൂർ പാറപ്പുറത്ത് വിജിലൻസ് ഉദ്യോഗസ്ഥർ എന്ന വ്യാജേനയെത്തി കവർച്ച നടത്തിയ കേസിനാണ് ഇപ്പോൾ തീവ്രവാദ ബന്ധം ഉണ്ടെന്ന് തെളിഞ്ഞത്. ഇതിനോടനുബന്ധിച്ച് നാല് പേരെ ആണ് പോലീസ് പിടികൂടിയത്. ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റെവിട നസീറിന്റെ കൂട്ടാളികൾ ഇവരിൽ ഉൾപ്പെടുന്നു. ഇവർ കളമേശരി ബസ് കത്തിക്കൽ കേസിലും പ്രതികളാണ്.

ഒരാൾ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതിയായ അബ്ദുൽ ഹാലിമാണ്

ഇന്നു ഉച്ചയോടെയാണ് ഇവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടിയത്. രണ്ടുപേരെ പാലക്കാട്– മലപ്പുറം അതിർത്തിയിൽ വച്ചും മറ്റുരണ്ടുപേരെ പെരുമ്പാവൂരിൽ വച്ചുമാണ് പിടിച്ചത്. അറസ്റ്റിലായവരിൽ ഒരാൾ കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതിയായ അബ്ദുൽ ഹാലിമാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

http://twentyfournews.com/shocking-visuals-of-permbavoor-plywood-factory

കൂലി വാർത്തകൾ തെറ്റ്

ജിഷ വധത്തെ തുടർന്ന് ഈ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ സ്ഥിരം സാന്നിധ്യം ആണ് പല അധോലോക സത്യങ്ങളും പുറത്തു കൊണ്ടുവന്നത്. അത്തരം അന്വേഷണ റിപ്പോർട്ടുകളെ പൊതുജനങ്ങൾക്കിടയിൽ താറടിച്ചു കാണിക്കാൻ ഇവിടത്തെ തീവ്രവാദികളും, മാംസ വ്യാപാരികളും , മുതലാളിമാരും ചിലരെ മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ അവതരിപ്പിച്ചിരുന്നു. കൂലി വാർത്തകൾ കൊണ്ട് സത്യത്തെ മൂടി വയ്ക്കാനും , കൈയ്യൂക്ക് കൊണ്ട് മാധ്യമ പ്രവർത്തകരെ വിരട്ടിയോടിക്കാനും ആണ് ഇക്കൂട്ടർ ശ്രമിച്ചത്. എന്നാൽ 24 ന്യൂസ് ഉൾപ്പെടയുള്ള മാധ്യമങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡുകളിൽ ആരെയും ഞെട്ടിക്കുന്ന ഒരു അധോലോകം ഇവിടെ പ്രവർത്തിക്കുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ തീവ്രവാദ ബന്ധവും വെളിപ്പെട്ടിരിക്കുന്നു.

http://twentyfournews.com/excise-raid-caught-4000-kg-drugs-in-perumbaavoor/

 

perumbavoor raid 4

പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദീഖിന്റെ വീട്ടിൽ മോഷണം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറപ്പുറം പാളിപ്പറമ്പിൽ സിദ്ദീഖിന്റെ വീട്ടിൽ മോഷണം നടന്നത്. വിജിലൻസ് ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് എത്തിയ എട്ടംഗ സംഘം സിദ്ദീഖിന്റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണവും 25,000 രൂപയും മൊബൈൽ ഫോണുകളും കവർന്നു. ഉച്ചയ്ക്ക് 1.45നാണ് സംഭവം നടന്നത്. പെരുമ്പാവൂർ ഡിവൈഎസ്പി എസ്.സുദർശനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

fake-vigilance perumbavoor

വിരലടയാള വിദഗ്ദ്ധർ നടത്തിയ അന്വേഷണം 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here